¡Sorpréndeme!

പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക | Oneindia Malayalam

2017-12-31 375 Dailymotion

പാകിസ്താനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനാണ് യുഎസിന്റെ നീക്കം. പാക് സർക്കാർ ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് രാജ്യത്തിനെതിരെ യുഎസ് നിലപാട് കടുപ്പിക്കുന്നത്. ദി ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പാകിസ്താനെതിരെ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാൻ യുഎസ് മിതിർന്ന ഉദ്യോഗസ്ഥർ ഈ മാസം ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.പാക് സർക്കാരിനു മുന്നറിയിപ്പുമായി അമേരിക്ക പല അവസരത്തിലും രംഗത്തെത്തിയിരുന്നു.എന്നാൽ മുന്നറിയിപ്പ് അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. പാകിസ്താന് അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനുൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് യുഎസ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് ഭീകരർക്കെതിരെ പാകിസ്താൻ നടപടി സ്വീകരിച്ചിരുന്നു. പാകിസ്താനിലെ ഭീകരവാദികളുടെ തടവിലായിരുന്ന അമേരിക്കക്കാരിയേയും അവരുടെ ഭർത്താവിനേയും പാക് സൈന്യം മോചിപ്പിച്ചിരുന്നു.